മുംബൈ: നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീട്ടിലെ മോഷണശ്രമത്തിനിടെ കള്ളൻ നടനെ കുത്തുകയായിരുന്നു. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നടൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
നടൻ്റെ വീട്ടിൽ കവർച്ച നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. വീട്ടിൽ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികൾ കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ താരത്തിന് പരിക്കേറ്റു. ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം ഗൗരവമുള്ളതാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, വീട്ടിലുണ്ടായത് കവർച്ച ശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു.
Discussion about this post