തിരുവനന്തപുരം: വര്‍ക്കലയില്‍ മസാജ് പാര്‍ലറിലെത്തിയ വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ ഇരുപത്തിയഞ്ചുകാരനെ അറസ്റ്റ് ചെയ്ത് വര്‍ക്കല പോലീസ്.
കൊല്ലം ഓടനാവട്ടം സ്വദേശി ആദര്‍ശാണ് പൊലീസിന്റെ പിടിയിലായത്. കാലിഫോര്‍ണിയ സ്വദേശിനിയായ നാല്‍പ്പത്താറുകാരിയോടാണ് യുവാവ് മോശമായി പെരുമാറിയത്. വര്‍ക്കല പാപനാശം ഹെലിപ്പാടിന് സമീപത്തെ മസാജ് സെന്ററിലെത്തിയതായിരുന്നു ഇവര്‍.
മസാജിനിടെ യുവാവ് വിദേശവനിതയോട് അതിക്രമം കാണിക്കുകയായിരുന്നു. ട്രീറ്റ്മെന്റ് മസാജിന്റെ പേരില്‍ കൂടുതല്‍ സമയം ചെലവഴിച്ച യുവാവ് അപമര്യാദയായി പെരുമാറിയതോടെ വിദേശവനിത അപ്പോള്‍ തന്നെ പ്രതികരിക്കുകയായിരുന്നു.
പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതത്. ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post