മലപ്പുറം: പത്രസമ്മേളനം വിളിച്ച് പി വി അന്‍വര്‍ എംഎല്‍എ. തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ്
പത്രസമ്മേളനം വിളിച്ചിരിക്കുന്നത്.
ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് പ്രസ്സ് മീറ്റ് സംഘടിപ്പിക്കുന്നതായും വളരെ പ്രധാനപ്പെട്ട വിഷയം അറിയിക്കുമെന്നും പി വി അന്‍വര്‍ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, അന്‍വര്‍ നാളെ എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമായിരുന്നു പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയത്.
Discussion about this post