കോഴിക്കോട് : ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ്. താമരശ്ശേരി ചുരത്തിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.
കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. ഷിമോഗ സ്വദേശികളായ ശിവരാജ്,ശംഭു,ബസവ രാജ്,സുഭാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ താമരശ്ശേരി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആരുടേയും നില ഗുരുതരമല്ല. താമരശ്ശേരി ചുരമിറങ്ങി വരികയായിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
Discussion about this post