കോട്ടയം: നിയന്ത്രണം വിട്ട കാര്‍ വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട നടയ്ക്കലിലാണ് സംഭവം. മദ്യലഹരിയിലായിരുന്നു കാര്‍ ഓടിച്ചിരുന്നത്.
കൊണ്ടൂര്‍ സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച കാറാണ് വെയിറ്റിങ് ഷെഡ്ഡിലേക്ക് പാഞ്ഞുകയറിയത്. ഇവിടെ ഇരിക്കുകയായിരുന്ന മഠത്തില്‍ അബ്ദുള്‍ ഖാദര്‍ എന്നയാള്‍ ആണ് മരിച്ചത്. വെയിറ്റിങ് ഷെഡ്ഡില്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു അബ്ദുള്‍ ഖാദര്‍.
വാഗമണിലേക്ക് പോകുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ അബ്ദുള്‍ ഖാദര്‍ മരിച്ചു. ഇന്നലെ രാത്രി പത്തുമണിക്ക് ശേഷമായിരുന്നു അപകടം.
യുവാക്കള്‍ മദ്യപിച്ചിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അബ്ദുള്‍ ഖാദറിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഈരാറ്റുപേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post