പത്തനംതിട്ട: പത്തനംതിട്ട പീഡന കേസിൽ 20 പേർ അറസ്റ്റിലായെന്ന് പൊലീസ്. നേരത്തെ 14 പേരെ അറസ്റ്റ് ചെയ്തിരുന്ന പൊലീസ് ഇപ്പോൾ റാന്നിയിൽ നിന്നുള്ള 6 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയത്. നവവരനടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്നും പൊലീസ് വിശദീകരിച്ചു. അടുത്തദിവസം വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട ഒരു യുവാവടക്കം മൊത്തം 20 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയതെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
റാന്നിയിൽ നിന്നുള്ള ആറു പേരുടെ അറസ്റ്റ് കൂടിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇതിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. മൊത്തം എഫ്ഐആറുകളുടെ എണ്ണം 7 ആയിട്ടുണ്ട്. പെൺകുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് ഇന്നലെ അറസ്റ്റിലായ സുബിനാണെന്നും പൊലീസ് വിവരിച്ചു. അന്ന് പെൺകുട്ടിക്ക് 13 വയസാണ് ഉണ്ടായിരുന്നത്. റബ്ബർ തോട്ടത്തിൽ വച്ച് നടന്ന പീഡനത്തിന്‍റെ ദൃശ്യങ്ങൾ സുബിൻ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു. സുബിൻ പെൺകുട്ടിയെ സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചതായും പൊലീസ് വിവരിച്ചു.
Discussion about this post