കൊല്ലം:പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പൂയപ്പള്ളിയിലാണ് സംഭവം. 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
മൈലോട് പ്രവർത്തിക്കുന്ന സ്കൂളിലെ ഉറുദു അധ്യാപകനും ചെറിയ വെളിനല്ലൂർ സ്വദേശിയുമായ ഷെമീറാണ് പിടിയിലായത്. ദിവസങ്ങൾക്ക് മുമ്പ് ട്യൂഷൻ സെന്ററിലേക്ക് പോകാനായി12 കാരി വീട്ടിൽ നിന്നിറങ്ങി.
എന്നാൽ കുട്ടി സ്ഥാപനത്തിൽ എത്തിയില്ലെന്ന് ട്യൂഷൻ സെന്റർ അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. ഏറെ അന്വേഷിച്ചിട്ടും കുട്ടിയെ കണ്ടെത്താതായതോടെ വീട്ടുകാർ കുട്ടിയെ കാണാനില്ലെന്ന് പൂയപ്പള്ളി പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പെൺകുട്ടിയെ വഴിയിൽ വച്ച് കണ്ടെത്തി. ഉറുദു അധ്യപകനായ ഷെമീർ കുട്ടിയെ കൂട്ടിക്കൊണ്ട് പോയ ശേഷം വഴിയിൽ ഇറക്കിവിട്ടതാണെന്ന സൂചന പൊലീസിന് ലഭിച്ചു.
അടുത്ത ദിവസം ചൈൽഡ് വെൽഫെയർ കമ്മറ്റി കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ്
പീഡനത്തിനിരയായ വിവരം കുട്ടി പറഞ്ഞത്.
പല തവണ വിദ്യാർത്ഥിനിയെ ഷെമീർ ലൈംഗീക താൽപര്യത്തോടെ സമീപിച്ചെന്നും ശരീരത്തിൽ സ്പർശിച്ചെന്നുമാണ് പരാതി. കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയാണ് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
Discussion about this post