കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ പ്രതികരിച്ച് പരാതിക്കാരിയും നടിയുമായ ഹണി റോസ്. ശക്തമായ പോലീസും ഭരണകൂടവും ഒപ്പമുണ്ടെന്ന് തോന്നുന്ന നിമിഷമാണിതെന്നും സന്തോഷമുണ്ടെന്നും ഹണി റോസ് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ അടുത്ത് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. അത് സാധിച്ചു. താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ അറിയിച്ചിരുന്നു. കൃത്യമായി വേണ്ട നടപടി സ്വീകരിക്കുമെന്ന് വാക്ക് തന്നിരുന്നു. പോലീസുകാരില്‍ നിന്നും മികച്ച പിന്തുണ കിട്ടി. സമാധനമാണ് ഈ നിമിഷം തോന്നുന്നതെന്നും ഹണി റോസ് പ്രതികരിച്ചു.
അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിനിടെ വയനാട്ടില്‍ നിന്നുമാണ് ബോബി ചെമ്മണ്ണൂരിനെ ഇന്ന് രാവിലെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് റിസോര്‍ട്ടിലായിരുന്നു ബോബി ചെമ്മണ്ണൂര്‍.
Discussion about this post