കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ഒമ്പതുവയസ്സുകാരി കോമയിലായ സംഭവത്തിൽ
പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി. കോഴിക്കോട് ജില്ലയിലെ വടകരയിൽ ആണ് സംഭവം.
വടകര ചോറോട് നടന്ന അപകടത്തില്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62-കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒന്‍പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്തിരുന്നു.
ഈ കേസിലെ പ്രതി ഷെജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. വിദേശത്തുള്ള ഇയാളുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളുകയായിരുന്നു. പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്.
Discussion about this post