യാദ്: സൗദി അറേബ്യയിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം സ്വദേശിയായ പുതു പൊന്നാനി കിഴക്കകത് വീട്ടിൽ മുഹമ്മദ്, സക്കീന ദമ്പതികളുടെ മകൻ ഷമീർ മുഹമ്മദ് (35) ആണ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചത്. കേളി കലാസാംസ്‌കാരിക വേദി മലസ് യൂനിറ്റ് അംഗമാണ്. കഴിഞ്ഞ 13 വർഷമായി റിയാദ് മലസിൽ സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്നു.
നെഞ്ചുവേദനയെ തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തിര ശസ്ത്രക്രിയക്കായി മലസിലെ കിങ് ഫഹദ് അശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു ദിവസം മുമ്പ് ശസ്ത്രക്രിയ നടത്തിയെങ്കിലും വീണ്ടും ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരണം.
Discussion about this post