കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി ഭാര്യ. നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കുന്നുവെന്ന് മഞ്ജുഷ കോടതിയില്‍ ആരോപിച്ചു.
വീന് ബാബു തൂങ്ങിമരിച്ചു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കലക്ടറുടെ ചേംബറിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു.
ഈ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ നവീന്‍ ബാബു കലക്ടറെ ഈ യോഗത്തിനുശേഷം പോയി കണ്ടോ എന്ന് വ്യക്തമാകുമായിരുന്നു. തനിക്ക് തെറ്റുപറ്റി പോയി എന്ന് നവീന്‍ ബാബു പറഞ്ഞതായുളള കലക്ടറുടെ മൊഴി പിന്നീട് സൃഷ്ടിച്ചതാണെന്നും മഞ്ജുഷ പറഞ്ഞു.
Discussion about this post