കൊച്ചി: സംവിധായകന് ആഷിഖ് അബുവിനെതിരെ നിര്‍മാതാവ് സന്തോഷ് ടി കുരുവിള രംഗത്ത്. 2 കോടി 15 ലക്ഷം രൂപ ആഷിഖ് അബു തനിക്ക് നല്കാന് ഉണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിര്‍മ്മാതാവ് പരാതി നല്കി.
സന്തോഷ് ടി കുരുവിള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലും പരാതി നല്‍യിട്ടുണ്ട്. സംഭവത്തില്‍ നിര്‍മാതാക്കളുടെ സംഘടന ആഷിഖ് അബുവിനോട് വിശദീകരണം തേടി. നിര്‍മ്മാതാവ് ചൊവ്വാഴ്ചയാണ് പരാതി നല്‍കിയത്.
നാരദന്, മഹേഷിന്റെ പ്രതികാരം, മായാനദി എന്നീ മൂന്ന് സിനിമകളെച്ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഈ മൂന്ന് സിനിമകളും സന്തോഷ് ടി കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സ്, ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് ചേര്‍ന്നാണ് നിര്‍മിച്ചത്.
ഈ ചിത്രങ്ങളുടെ വിതരണാവകാശം, മ്യൂസിക് റൈറ്റ്സ്, ലാഭവിഹിതം അങ്ങനെ പല വിഭാഗങ്ങളിലായി തനിക്ക് പൈസ ലഭിക്കാന്‍ ഉണ്ടെന്നാണ് സന്തോഷ് ടി കുരുവിളയുടെ പരാതി.
സംഭവത്തില്‍ ആഷിഖ് അബുവിന്റെ വിശദീകരണം വന്ന ശേഷം രണ്ട് പേരെയും ഒരുമിച്ചിരുത്തി വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്.
Discussion about this post