ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അതിശൈത്യം. ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഇന്ന് ഡല്‍ഹിയില്‍ സീസണിലെ ഏറ്റവും വലിയ തണുപ്പാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 4.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു സീസണിലെ ഏറ്റവും കുറഞ്ഞ താപനില. സഫ്ദര്‍ജംഗ് കാലാവസ്ഥാ സ്റ്റേഷനില്‍ രാവിലെ 8:30 ന് 4.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണ താപനിലയേക്കാള്‍ നാല് പോയിന്റ് കുറവാണ്.
Discussion about this post