തിരുവനന്തപുരം: ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാളെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി സഭാ നേതൃത്വം രംഗത്ത്. കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കാനാണ് സഭ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെയാണ് സഭാനേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ സഭ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, തങ്ങളുടെ നോമിനി എന്ന നിലയില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടെയും പേര് പരസ്യമായി വെളിപ്പെടുത്താന്‍ സഭാ നേതൃത്വം വിസമ്മതിച്ചു.
എന്നാൽ സഭാ നേതൃത്വം സണ്ണി ജോസഫിനെ പിന്തുണയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. സണ്ണി സഭാ അധികാരികളുമായി നല്ല അടുപ്പം പുലര്‍ത്തുന്നയാളാണ്.
Discussion about this post