കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. കോട്ടയം ജില്ലയിലെ മുണ്ടക്കയത്താണ് സംഭവം. അപകടത്തില്‍ 15പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കോരുത്തോട് പാതയില്‍ കോസടിക്ക് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. തമിഴ്‌നാട് ഈറോഡ് സ്വദേശികളായ തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്.
17 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post