തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിലെ വര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് സംസ്ഥാനവ്യാപക പ്രക്ഷോഭം ആരംഭിക്കും. കെപിസിസി നിര്‍ദേശപ്രകാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദ്യ പ്രതിഷേധം നടത്തുക.
അതേസമയം, വൈദ്യുതി നിരക്ക് കൂട്ടിയ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ആവശ്യപ്പെട്ടിരുന്നു. ധിക്കാരപരമായ തീരുമാനമെന്നായിരുന്നു സുധാകരന് വിശേഷിപ്പിച്ചത്.
സംസ്ഥാനവ്യാപകമായി യുഡിഎഫ് പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് വൈകിട്ട് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.
Discussion about this post