കണ്ണൂര്‍: പാനൂരില്‍ നടു റോഡില്‍ അര്‍ധ രാത്രിയില്‍ ഇരട്ട സ്‌ഫോടനം. നാടന്‍ ബോംബാണ് പൊട്ടിയതെന്നാണ് സംശയം. കണ്ടോത്തുംചാലിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം. പാനൂര്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കടലാസ് കഷ്ണങ്ങളും ബോംബിന്റേതെന്നു സംശയിക്കുന്ന പ്ലാസ്റ്റിക്ക് ആവരണങ്ങളും കണ്ടെടുത്തു.
പൊട്ടിത്തെറിയെ തുടര്‍ന്നു റോഡില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതേ റോഡില്‍ കഴിഞ്ഞ ജൂണിലും സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചിരുന്നു. എന്നാല്‍ അന്ന് നടത്തിയ പരിശോധനയില്‍ പടക്കമാണെന്നു കണ്ടെത്തി.
അതേസമയം, രണ്ട് ദിവസം മുന്‍പ് സമീപത്തെ കുന്നുമ്മല്‍ പ്രദേശത്തു നിന്നു സ്‌ഫോടന ശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.
Discussion about this post