വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്നുവയസുകാരന് ബൈക്കിടിച്ച് മരിച്ചു. നായ്ക്കെട്ടി നിരപ്പം മറുകര രഹീഷ് – അഞ്ജന ദമ്പതികളുടെ മകന് ദ്രുപത് ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ ബീനാച്ചിയിലായിരുന്നു അപകടം.
ഇവിടെയുള്ള ഉത്സവത്തില്‍ പങ്കെടുക്കാനായി ദ്രുപതിന്റെ അമ്മവീട്ടില്‍ എത്തിയതായിരുന്നു. ബീനാച്ചിയിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി അഞ്ജനയുടെ പിതാവ് മോഹന്‍ദാസ് ദ്രുപതിനെയെടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു വീണു. വീഴ്ച്ചയില്‍ തലയിടിച്ച കുഞ്ഞിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മോഹന്‍ദാസിന് നിസാര പരുക്കേറ്റു.
Discussion about this post