കണ്ണൂര്‍: ധര്‍മ്മശാല ചേലേരിയില്‍ സ്‌കൂട്ടറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ആംസ്റ്റെക് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പിസി മുഹമ്മദാണ് മരിച്ചത്. സ്‌കൂട്ടറും ഗ്യാസ് സിലിണ്ടറുമായി വന്ന ഗുഡ്‌സ് ഓട്ടോയും തമ്മിലിടിച്ചാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ ഓടിക്കൂടി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Discussion about this post