റിയാദ്: മലപ്പുറം തനാളൂര്‍ മീനടത്തൂര്‍ അണ്ണച്ചംപള്ളി വീട്ടില്‍ ഷെബീബ് റഹ്‌മാന്‍ (44) റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് എക്‌സിറ്റ് ഒമ്പതിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിതാവ്: ബീരാന്‍ കുട്ടി, മാതാവ്: ഫാത്തിമ, ഭാര്യ: ഹഫീസ, മക്കള്‍: മുഹമ്മദ് സൈന്‍, മുഹമ്മദ് ഐസാം, ഫാത്തിമാ ശാദിയ, ഫാത്തിമാ ദിയ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.
അതിനുള്ള രേഖകള്‍ ശരിയാക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ ക്കാട്, നൗഫല്‍ തിരൂര്‍, ജാഫര്‍ വീമ്പൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
Discussion about this post