അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ 2 ന്റെ റിലീസിനിടെ തിയ്യേറ്ററില്‍ സ്‌ക്രീനിന് അരികിലെത്തി തീപ്പന്തം കത്തിച്ച് ആരാധകര്‍. ബംഗളൂരുവിലാണ് സംഭവം.
സംഭവത്തില്‍ നാലുപേര്‍ പോലീസ് പിടിയിലായി. ഇന്നലെ രാത്രി ഷോയ്ക്കിടെ ബംഗളൂരുവിലെ ഉര്‍വശി തീയേറ്ററിലാണ് സംഭവം നടന്നത്.
സ്‌ക്രീനില്‍ പുശ്ഷപയായുള്ള അല്ലുവിന്റെ വരവ് കണ്ട് ആവേശം കൂടിയ ആരാധകര്‍ സ്‌ക്രീനിന് മുന്നിലേക്ക് കയ്യില്‍ കരുതിയ തീപ്പന്തം കത്തിച്ചുകൊണ്ട് എത്തുകയായിരുന്നു. തീയേറ്ററില്‍ ഉണ്ടായിരുന്ന മറ്റ് ആളുകളുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് വലിയ അപകടം ഉണ്ടായില്ല.
തിയ്യേറ്റര്‍ അധികൃതര്‍ വിവരം അറിയിച്ചതോടെ സ്ഥലത്തെത്തിയ പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. അതേസമയം പുഷ്പ 2 -ന്റെ പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
Discussion about this post