ഉദയ്പൂര്‍: മോഷണ ശ്രമത്തിനിടെ 80 വയസ്സുകാരിയെ മോഷ്ടാക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. ശേഷം കാലില്‍ കിടന്ന വെള്ളി പാദസരം എടുക്കുന്നതിന് വേണ്ടി വൃദ്ധയുടെ കാലുകള്‍ വെട്ടി മാറ്റുകയും ചെയ്തു. ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരിലെ കണലാവായിലാണ് നാടിനെ നടുക്കി കൊലപാതകം അരങ്ങേറിയത്.
സംഭവം നടക്കുന്ന സമയത്ത് സ്ത്രീ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഈ തക്കം നോക്കിയാണ് മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ കടന്നത്. പിന്നീട് വീട് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കളെ സ്ത്രീ കാണുന്നത്.
തുടര്‍ന്ന് മോഷണശ്രമം തടയാന്‍ ശ്രമിച്ച സ്ത്രീയെ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ശേഷം കാലില്‍ കിടന്ന വെള്ളി പാദസരം മോഷ്ടിക്കുന്നതിനായി സ്ത്രീയുടെ കാലുകള്‍ മോഷ്ടാക്കള്‍ വെട്ടി മാറ്റുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post