ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്കെന്ന വാര്‍ത്തകള്‍ തികച്ചും വ്യാജമെന്ന് ജോസ് കെ മാണി. അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ചതാണ് വാര്‍ത്തകളെന്നും മാധ്യമങ്ങളാണ് വാര്‍ത്ത സ്ഥിരീകരിച്ചതെന്നും ജോസ് കെ മാണ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് മുന്നണി പ്രവേശന ചര്‍ച്ചകള്‍ സജീവമാണെന്ന വാര്‍ത്തകളില്‍ പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി. കേരള കോണ്‍ഗ്രസ്സ് മുന്നണി മാറ്റത്തില്‍ ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ലെന്നും കേരള കോണ്‍ഗ്രസ്സ് എം എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും ജോസ് കെ മാണി പറഞ്ഞു.
പാര്‍ട്ടി യുഡിഎഫ് വിട്ടതല്ല, യുഡിഎഫില്‍ നിന്ന് പുറത്താക്കിയതാണെന്നും എല്‍ഡിഎഫിനൊപ്പം കേരള കോണ്‍ഗ്രസ് എം ഉറച്ച് നില്‍ക്കുമെന്നും മതമേലധ്യക്ഷന്മാര് മുന്നണി പ്രവേശത്തില്‍ ഇടപെട്ടിട്ടില്ലെന്നും മുന്നണിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കലാണ് ലക്ഷ്യമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
Discussion about this post