കൊച്ചി: പാര്‍ട്ടിക്കകത്തെ വെറുപ്പും വിദ്വേഷവും സഹജീവി സ്നേഹമില്ലായ്മയും മനുഷ്യത്വമില്ലായ്മയും കാരണമാണ് താന്‍ ബിജെപി വിട്ടതെന്ന് സന്ദീപ് വാര്യര്‍. ് കേരളത്തിലെ ബിജെപിയെ കുറിച്ച് ബിജെപി ദേശീയ നേതൃത്വത്തിന് ഗൗരവതരമായ സമീപനമില്ലെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി കൃഷ്ണകുമാറിനെ പോലുള്ള സ്ഥാനാര്‍ഥിയെ കൊണ്ടുവന്നത് ഇതിനുദാഹരണമാണെന്നും ജാവഡേക്കറെ പോലുള്ള പെളിറ്റിറ്റിക്കല്‍ റിട്ടര്‍മെന്റ് കൊടുത്ത ഒരാളെ കേരളത്തില്‍ കൊണ്ടുവന്നിട്ട് ചിപ്സും കൊടുത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാന്‍ വിട്ടിരിക്കുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
മൂപ്പര്‍ക്ക് ഇവിടത്തെ രാഷ്ട്രീയത്തെ കുറിച്ച് ധാരണയില്ല. ജാവഡേക്കര്‍ ഫോണ്‍ വിളിച്ചാല്‍ കെ സുരേന്ദ്രന്‍ എടുക്കാറില്ല. തങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ താന്‍ കണ്ടിട്ടുള്ളതാണെന്നും ഒരു വാല്യുവും ജാവഡേക്കര്‍ക്ക് കൊടുക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
‘എതിരാളികള്‍ പികെ കൃഷ്ണദാസും എംടി രമേശും ഒക്കെ ആണെന്നുള്ളതാണ് സുരേന്ദ്രനെ ശക്തനാക്കുന്നത്. ഈ നേതാക്കള്‍ ബിജെപി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നാണ് സുരേന്ദ്രനെതിരെ പ്രതിഷേധിക്കുന്നത്. അതുകൊണ്ട് എന്ത് കാര്യം. സുരേന്ദ്രന് അപ്പുറത്ത് നില്‍ക്കുന്ന ആളുകള്‍ക്ക് യോഗങ്ങളില്‍ പോയി പ്രതിഷേധം അറിയിക്കാനുള്ള ഉള്‍ക്കരുത്ത് ഇല്ല.” സന്ദീപ് വാര്യര്‍ പറഞ്ഞു.
ഇവരാരും അടുത്ത തലമുറയില്‍ നിന്ന് ആരെങ്കിലും വളര്‍ന്നു വരാന്‍ സമ്മതിക്കില്ല. ബിജെപിയില്‍ പുതുതായി എത്തുന്നവര്‍ക്ക് ഒരു ബഹുമാനവും കൊടുക്കുന്നില്ല. അവര്‍ നിരാശരാണ്, വളരെ നല്ല പദവികളില്‍ ഇരിക്കുന്ന ആളുകളെ പാര്‍ട്ടിയില്‍ കൊണ്ടുവന്ന് അപമാനിച്ച് അയക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
Discussion about this post