കോഴിക്കോട്: മിഠായിത്തെരുവില്‍ കാല്‍നട യാത്രക്ക് തടസമാവുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു. കോര്പറേഷന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. എസ് കെ പ്രതിമക്കും താജ് റോഡിനും ഇടയില്‍ കച്ചവടം നടത്തിയവരെയാണ് ഒഴിപ്പിച്ചത്.
നിര്‍ദേശം ലംഘിച്ചാല്‍ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ടൗണ്‍ പോലീസിന്റെ സഹായത്തോടെയാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്. അനധികൃത കച്ചവടക്കാരുടെ സാധനങ്ങള്‍ എടുത്ത് മാറ്റുകയും വില്പനക്ക് വച്ച ഉല്പന്നങ്ങള് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
കാല്‍നട യാത്രക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം തെരുവില്‍ വില്‍ക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് കോര്പറേഷന് അധികൃതര്‍ വിശദമാക്കുന്നത്. മിഠായിത്തെരുവിലും പരിസരത്തും 103 തെരുവ് കച്ചവടക്കാര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ കോര്പറേഷന് വ്യാപാര അനുമതി നല്‍കിയിട്ടുണ്ട്. സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജു ജയറാം, ജെഎച്ച്ഐ സുബ്ബറാം തുടങ്ങിയവര്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Discussion about this post