വയനാട്: പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് രാജിവച്ച് മുന്‍ ജില്ലാ പ്രസിഡഡന്റ് കെപി മധു. ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിച്ചു.
രണ്ടര വര്‍ഷം ബിജെപി വയനാട് ജില്ലാ പ്രസിഡന്റായിരുന്നു കെപി മധു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മധുവിനെതിരെ അച്ചടക്ക നടപടിയുണ്ടായിരുന്നു.
വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. മധുവിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും തൃശ്ശൂരില്‍ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാര്‍ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികള്‍ക്ക് മത്സരിക്കാന്‍ ആവില്ലെന്നും മധു പറഞ്ഞു.
Discussion about this post