ബെംഗളൂരു: ബെംഗളൂരുവിലെ സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ അസം സ്വദേശിനിയെ മലയാളി യുവാവ് കുത്തിക്കൊലപ്പെടുത്തി. അസം സ്വദേശിനി മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു ഇന്ദിരാനഗറിലെ റോയല്‍ ലിവിങ്സ് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം.
മലയാളിയായ ആണ്‍സുഹൃത്ത് ആരവ് അനയാണ് കൊലയാളിയെന്നാണ് സംശയം. ഇന്നലെയാണ് യുവതിയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
ആരവ് അനയ് കണ്ണൂര്‍ സ്വദേശിയെന്നാണ് പുറത്തുവരുന്ന വിവരം. ദേഹമാസകലം കുത്തേറ്റ് ചോരവാര്‍ന്നാണ് മായാ ഗൊഗോയ് മരിച്ചത്. നവംബര്‍ 23-നാണ് ഇവര്‍ സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ മുറിയെടുത്തത്. അന്ന് രാത്രി കൊലപാതകം നടത്തിയ ശേഷം ആരവ് അനയ് ഒരു ദിവസം മുഴുവന്‍ ഈ മുറിയില്‍ തന്നെ കഴിഞ്ഞു. നവംബര്‍ 24-ന് വൈകിട്ടോടെ ഇയാള്‍ അപ്പാര്‍ട്ട്മെന്റിന് പുറത്ത് പോയി, പിന്നീട് മടങ്ങി വന്നില്ല.
Discussion about this post