തൃശൂര്‍: അതിരപ്പിള്ളി കണ്ണന് കുഴിയില്‍ കള്ള് ചെത്താന്‍ തെങ്ങില്‍ കയറിയ തൊഴിലാളി വീണ് മരിച്ചു. കാടുകുറ്റി ഷാജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
അതേസമയം, രോഗിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. രോഗിയുമായി ആശുപത്രിയിലേക്ക് കൊണ്ടുപോയ 108 ആംബുലന്‍സ് വേലൂക്കര വച്ച് ബ്രേക്ക്ഡൗണായിരുന്നു. പിന്നീട് രോഗിയെ ജീപ്പിലാണ് ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന് വീട്ടുകാര്‍ പരാതി പറഞ്ഞതായി സ്ഥലം എംഎല്‍എയായ സനീഷ് കുമാര്‍ ജോസഫ് പറഞ്ഞു. ഷാജുവിന്റെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Discussion about this post