പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട കനത്ത പരാജയത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന് രംഗത്ത്. തോല്‍വി പാവപ്പെട്ട നഗരസഭ കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് ശിവരാജന് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിനും കെ സുരേന്ദ്രനും. തോറ്റാല്‍ ഉത്തരവാദിത്തം നഗരസഭയ്ക്കും എന്നാണോ? എന്നും കൂട്ടുത്തരവാദിത്തമാണ് എല്ലാത്തിനുമെന്നും ശിവരാജന് പറഞ്ഞു.
കെ സുരേന്ദ്രന് ഒരുമാസംഇവിടെ തമ്പടിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ നേട്ടമെങ്കിലും കിട്ടിയത്. അല്ലെങ്കില്‍ ഇതിനേക്കാള്‍ പരിതാപകരമാകുമായിരുന്നുവെന്നും ബിജെപിക്കും ഇത്ര മാത്രം അടിത്തറയേ ഉള്ളൂവെന്നാണോയെന്നും ശിവരാജന് ചോദിച്ചു.
അതേസമയം, ശോഭാ സുരേന്ദ്രനെതിരായ ആരോപണം തള്ളിയ ശിവരാജന് ശോഭ ബിജെപിയുടെ ജനകീയ മുഖമാണെന്നും അവര്‍ പാവം സ്ത്രീയാണെന്നും അവരെ വെറുതെ വിടണമെന്നും പറഞ്ഞു.
Discussion about this post