തൃശ്ശൂർ: ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറത്താണ് സംഭവം.
മാരാത്ത് ക്ഷേത്രത്തിന് സമീപം തുപ്രാടൻ സുകുമാരൻ്റെ ഭാര്യ ശോഭനയാണ് മരിച്ചത്. 60 വയസായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണിയെടുക്കുന്നതിനിടെ കടന്നൽ കുത്തേൽക്കുകയായിരുന്നു.
ആറ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ശോഭനയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
Discussion about this post