ന്യൂഡല്‍ഹി: ബലാത്സംഗകേസിൽ നടൻ സിദ്ദിഖിന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മകന്‍ ഷഹീന്‍ സിദ്ദിഖ്. കോടതിക്ക് സത്യം ബോധ്യമായെന്ന് ഷഹീൻ പറഞ്ഞു.
വലിയ ആശ്വാസമായെന്നും തന്റെയും കുടുംബത്തിന്റെയും പ്രാര്‍ഥന പടച്ചോന്‍ കേട്ടെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും
ഷഹീൻ പറഞ്ഞു.
പിതാവിന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്.അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി , സിദ്ധാര്‍ഥ് അഗര്‍വാള്‍, രാമന്‍പിള്ള തുടങ്ങിയവരോട് നന്ദിയുണ്ട് എന്നും ഷഹീന്‍ സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post