കൊല്ലം: ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കൊല്ലം പത്തനാപുരത്ത് ലത്തീഫാ ബീവി(55)യാണ് മരിച്ചത്. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു.
വൈദ്യുത കമ്പിയോട് ചേര്‍ന്നാണ് തെങ്ങ് നിന്നിരുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Discussion about this post