തിരുവനന്തപുരം: കേരളം വിനോദസഞ്ചാരത്തിന് സുരക്ഷിത ഇടമല്ലെന്ന് മുന്നറിയിപ്പ് നല്കി അന്താരാഷ്ട്ര ഏജന്‍സി. ഉരുള്‍പൊട്ടലും കായല്‍ മലിനീകരണവും ചൂണ്ടിക്കാട്ടി കേരളത്തെ ‘നോ ലിസ്റ്റ് 2025’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍മാരായ ‘ഫോഡോഴ്സ് ട്രാവല്‍’ എന്ന കമ്പനിയാണ് കേരളത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പട്ടികയില്‍ കേരളം ഉള്‍പ്പെടെ ലോകത്തെ 15 പ്രദേശങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. നവംബര്‍ 13-നാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ‘നോ ലിസ്റ്റ്’ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക സ്ഥലം കേരളമാണ്.
വയനാട് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളും കായലുകളിലെ മലിനീകരണ റിപ്പോര്‍ട്ടുകളും കമ്പനി റിപ്പോര്‍ട്ടില്‍ പറയുണ്ട്. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലും കേരളത്തിലെ പുഴകളും ജലസ്രോതസ്സുകളും മലിനമാകുന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
Discussion about this post