കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ബസിന്റെ ടയറുകള്‍ ആക്സില്‍ അടക്കം ഇളകിമാറി. കൊട്ടാരക്കരയിലാണ് സംഭവം.
കൊട്ടാരക്കരയില്‍ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസാണ് കാറുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന ഇളമ്പല്‍ സ്വദേശി ഏബേല്‍ എറിക്കിന് പരിക്കേറ്റു. ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപടത്തെ തുടര്‍ന്ന് ബസിന്റെ പിന്നിലെ ടയറുകള്‍ ആക്സില്‍ ഉള്‍പ്പെടെ വേര്‍പ്പെട്ടു. എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ ബസിന്റെ ടയറിന് സമീപത്തായി ഇടിച്ചതാണ് അപകടത്തിന് കാരണമായത്.
Discussion about this post