തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കൂടിയത്.
ഇതോടെ പവൻ സ്വർണത്തിന്റെ വില 55,960 രൂപയായി ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6,995 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7,631 രൂപയുമായി.
55,480 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില. രണ്ട് ദിവസങ്ങൾക്കുശേഷമാണ് സ്വർണവിലയിൽ വീണ്ടും വർദ്ധനവ് സംഭവിച്ചിരിക്കുന്നത്.
Discussion about this post