ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമലയില്‍ തുടക്കം. ആദ്യ ദിനം തന്നെ വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
മുപ്പതിനായിരം പേരാണ് ദര്‍ശനത്തിനായി ആദ്യ ദിനം ബുക്ക് ചെയ്തത്. ഇന്ന് 70,000 പേരാണ് ഓണ്‍ ലൈന്‍ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഭക്തര്‍ക്ക് ഇന്ന് മുതല്‍ 18 മണിക്കൂര്‍ ദര്‍ശനം അനുവദിക്കും.
കഴിഞ്ഞ ദിവസം പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നു. തന്ത്രി കണ്ഠര് രാജീവരുടെകാര്‍മികത്വത്തില്‍ മേല്‍ ശാന്തി അരുണ്‍ നമ്പൂതിരി പുതുതായി ചുമതലയേറ്റു.
പുതിയ മേല്‍ശാന്തി ഇന്ന് പുലര്‍ച്ചെ മുന്നു മണിയോടെ നട തുറന്നു. അതിരാവിലെ മൂന്നു മണിക്ക് തുറന്ന ശബരിമല നട ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടര്‍ന്ന് വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടക്കും.
Discussion about this post