ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകീട്ട് നാലിന് തുറക്കും. പുതിയ മേല്‍ശാന്തിമാര്‍ ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയോടെ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങും.
ഇന്ന് മുപ്പതിനായിരം പേരാണ് വെര്‍ച്വല്‍ ക്യൂ മുഖേന ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ആദ്യ ആഴ്ചയിലെ ഓണ്‍ലൈന്‍ ബുക്കിംഗ് പൂര്‍ണ്ണമായും നിറഞ്ഞ് കഴിഞ്ഞു.
അതേസമയം, ശബരിമല നട ഇന്ന് ഒരു മണിക്കൂര്‍ മുമ്പ് തുറക്കും. 5 മണിയായിരുന്നു നേരത്തെ തീരുമാനിച്ചത്. ഇത് 4 മണിയാക്കിയിട്ടുണ്ട്. അയ്യപ്പ ദര്‍ശനത്തിനായി എത്തുന്ന എല്ലാവര്‍ക്കും ദര്‍ശന സൗകര്യമുണ്ടാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും.
പതിനെട്ടാം പടിയില്‍ പരമാവധി ഭക്തരെ വേഗത്തില്‍ കടത്തി വിടാനുള്ള സൗകര്യം പോലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 16 മണിക്കൂര്‍ ദര്‍ശനമായിരുന്നുവെങ്കില്‍ ഇക്കുറി 18 മണിക്കൂര്‍ ദര്‍ശന സൗകര്യം ഉണ്ടാകും.
Discussion about this post