മസ്കറ്റ്: ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു.മാഹി സ്വദേശി അഴിയൂരിലെ സഫിയാസില്‍ എൻ പി ശംസുദ്ദീൻ ആണ് മസ്കറ്റില്‍ മരിച്ചത്.അവധി കഴിഞ്ഞ് നാല് ദിവസം മുമ്പാണ് ശംസുദ്ധീൻ മടങ്ങിയെത്തിയത്.
രാവിലെ ജോലിക്ക് പോകാന്‍ തയ്യാറെടുക്കവേ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 32 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.
30 വർഷത്തോളം സലാലയിൽ ഡബ്ല്യു ജെ ടൗവ്വൽ കമ്പനിയിലായിരുന്നു. അവധി കഴിഞ്ഞ് നാല് ദിവസം മുമ്പാണ് മടങ്ങിയെത്തിയത്. ഭാര്യ: സഫിയത്ത്. മക്കൾ: ശിഫ, ശദ, സഹറ. മരുമകൻ: സഹൽ. സഹോദരങ്ങൾ: ഹസൻ അഹമ്മദ് , മുഹമ്മദ് ഷരീഫ്, ഷാനിദ് (സലാല), ഇഖ്ബാൽ (മസ്കത്ത്).
Discussion about this post