തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്.
ഇന്ന് വൈകീട്ട് അഞ്ചിനാണ് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണം. 13നാണ് വോട്ടെടുപ്പ്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ ദിവസം പ്രിയങ്ക വയനാട്ടിലെത്തിയിരുന്നു.
സിപിഐ നേതാവ് സത്യന് മൊകേരിയാണ് എല്‍ഡിഎഫിനായി മത്സരരംഗത്തുള്ളത്. നവ്യ ഹരിദാസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ചേലക്കരയില്‍ എല്‍ഡിഎഫിനായി യു ആര് പ്രദീപും യുഡിഎഫിനായി രമ്യ ഹരിദാസും എന്‍ഡിഎയ്ക്കായി കെ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്.
അതേസമയം, കല്‍പ്പാത്തി രഥോത്സവത്തെ തുടര്‍ന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ലേക്ക് നീട്ടിയിരുന്നു. പാലക്കാട് 18നാണ് പരസ്യപ്രചാരണം അവസാനിക്കുക.
Discussion about this post