കോഴിക്കോട്: കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ബി ചാലിബ് വീട്ടില്‍ തിരിച്ചെത്തി. താന്‍ മാനസിക പ്രയാസം മൂലമാണ് നാടുവിട്ടതെന്ന് ചാലിബ് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.
മാനസിക പ്രയാസത്തിലാണ് നാടു വിട്ടതെന്നും ഉടന്‍ വീട്ടിലേക്ക് തിരിച്ചു വരുമെന്നും ഒറ്റയ്ക്കാണ് ഉള്ളതെന്നും കൂടെ ആരും ഇല്ലെന്നും ചാലിബ് ഭാര്യയോട് പറഞ്ഞതായാണ് ബന്ധുക്കള്‍ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ചാലിബിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
ബുധനാഴ്ച വൈകിട്ട് ചാലിബ് ഓഫീസില്‍ നിന്നും 5.15 ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്സ്ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു.
എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെ, ചാലിബ് ഇന്നലെ വീട്ടിലേക്ക് വിളിച്ചിരുന്നു. തുടര്‍ന്നാണ് തിരിച്ചുവരുമെന്ന് അറിയിച്ചത്.
Discussion about this post