മലപ്പുറം: പോത്തുകല്ലിലെ ആനക്കല്ലില്‍ വീണ്ടും ഭൂമിക്കടിയില്‍ നിന്ന് ശബ്ദം. ഇതേതുടര്‍ന്ന് പ്രദേശവാസികളെ ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ മലപ്പുറം ജില്ലാ കളക്ടര്‍ ആര് വിനോദിന് നിവേദനം നല്കി.
തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധസംഘം സ്ഥലത്തെത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്കി. ദിവസങ്ങള്‍ക്ക് മുമ്പും പോത്ത്കല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദം കേട്ടിരുന്നു. പരിശോധനയില്‍ വീടുകള്‍ക്ക് വിള്ളലും സംഭവിച്ചിരുന്നു.
Discussion about this post