തൃശൂര്‍: പാലക്കാട് മണ്ഡലത്തില്‍ കൃഷ്ണകുമാർ തോറ്റാൽ അത് തൻ്റെ തലയിൽ കെട്ടിവയ്ക്കുമെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് സന്ദീപ് വാര്യർ ഇക്കാര്യം പറഞ്ഞത്.
താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം പരിഹാരം കാണാത്തത് മനപ്പൂർവ്വമാണെന്ന് തോന്നുന്നുവെന്നും കൃഷ്ണകുമാര്‍ തോറ്റാല്‍ തന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നതായും സന്ദീപ് വാര്യര്‍ പ്രതികരിച്ചു.
പാലക്കാട് ബിജെപി ജയിക്കാന്‍ ആണെങ്കില്‍ ശോഭാ സുരേന്ദ്രനോ കെ സുരേന്ദ്രനോ മത്സരിക്കണം എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നുവെന്നും ഈ പ്രശ്നം പരിഹരിക്കപ്പെടരുത് എന്ന ഗൂഢോദ്ദേശമുണ്ടോ എന്ന് സംശയിക്കുന്നുവെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ശോഭാ സുരേന്ദ്രനോ കെ സുരേന്ദ്രനോ വന്നാല്‍ ജയിക്കാൻ സാധിക്കുമായിരുന്നു. സ്ഥിരമായി തോല്‍ക്കുന്ന സ്ഥാനാര്‍ഥി വന്നാല്‍ പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്ന് പൊതുസമൂഹം വിലയിരുത്തിയിരുന്നുവെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
Discussion about this post