പാലക്കാട്: ഷാഫിയുടെ നേതൃത്വത്തില്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം പാലക്കാട്ടെ ഹോട്ടലില്‍ എല്ലാ മുറികളിലും പരിശോധന നടത്താതിരുന്നതില്‍ യുഡിഎഫിനെ കുറ്റപ്പെടുത്തി.
പണം എത്തിച്ചത് കണ്ട ദൃക്സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയില്ലെന്നും നടപടി സംശയാസ്പദമാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. സിപിഎമ്മും ബിജെപിയും എന്തിന് ഗൂഢാലോചന നടത്തണമെന്നും അദ്ദേഹം ചോദിച്ചു.
പോലീസ് അന്വേഷണം നടത്തിയത് ഉചിതമായ രീതിയില്‍ അല്ല. വനിതാ പോലീസിനെ വിന്യസിക്കാന്‍ തയ്യാറായില്ല. 40 മുറികളില്‍ 12 മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയത്. ബാക്കി മുറികളില്‍ പരിശോധന നടത്താന്‍ യുഡിഎഫ് നേതാക്കള്‍ അനുവദിച്ചില്ല. പോലീസ് സേനയെ വിന്യസിച്ചു പരിശോധന നടത്തിയില്ല. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതി പണം ഇറക്കി എന്നാണ് മൊഴി. എന്നാല്‍ ദൃക്സാക്ഷികളുടെ മൊഴിയെടുത്തില്ല.
കള്ളപ്പണം സുരക്ഷിതമായി മറ്റൊരു മുറിയില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കിയത് പോലീസാണ്. പൊലീസിന്റെ പെരുമാറ്റം കൃത്യമായ നാടകം. സിസിടിവി പരിശോധിച്ച് വിവരം എടുക്കാന്‍ പൊലീസിന് സാധിക്കാത്തതാണോയെന്നും സുരേന്ദ്രന് ചോദിച്ചു.
Discussion about this post