തിരുവനന്തപുരം: ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ തിരിച്ചിട്ടപ്പാറയിലാണ് സംഭവം. ആറ്റിങ്ങല്‍ സ്വദേശി മിഥുന് ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. തിരിച്ചിട്ടപ്പാറയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് മിഥുന് എത്തിയത്. സ്ഥലത്ത് ഉച്ചയോടെ മഴ കനത്തപ്പോള്‍ സമീപത്തുള്ള പാറയുടെ അടിയില്‍ കയറി നിന്നതായിരുന്നു മിഥുന്.
ഈ സമയത്താണ് മിന്നലേറ്റത്. സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുന് മരണം സംഭവിച്ചു. അതേസമയം, മിഥുനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മിഥുന്റെ മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നെടുമങ്ങാട് പട്ടണത്തില്‍ നിന്നും 3 കിലോമീറ്റര്‍ മാറി വേങ്കവിളയില്‍ സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ് തിരിച്ചിട്ടപ്പാറ.
Discussion about this post