ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞുള്ള അപകടത്തില്‍ മരണം 36 ആയി. 45 സീറ്റുള്ള ബസില്‍ കുട്ടികളുള്‍പ്പെടെ അറുപതോളം പേര് ഉണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 9:30 യോടെയാണ് അപകടമുണ്ടായത്. അനുവദിനീയമായതിലും കൂടുതല്‍ ആളുകള്‍ ബസില്‍ ഉണ്ടായിരുന്നതാകാം അപകട കാരണമെന്നാണ് ദുരന്തനിവാരണ സേനാ അധികൃതര്‍ പറയുന്നു.
അപകടത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗര്‍വാലില്‍ നിന്ന് കുമയൂണിലേക്ക് പോകുമ്പോള്‍ മാര്‍ച്ചുല എന്ന സ്ഥലത്തു വെച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. 200 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
Discussion about this post