പാലക്കാട്: മാനസികമായി വല്ലാതെ വിഷമിച്ചിരിക്കുന്ന ഘട്ടത്തില്‍ തന്നെ പാര്‍ട്ടിയിലെ ഒരു നേതാവു പോലും വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. താന്‍ ഇപ്പോഴും ബിജെപിയില്‍ തന്നെയാണെന്നും സന്ദീപ് വ്യക്തമാക്ക.ി
താന്‍ നൂറു ശതമാനം ബിജെപിക്കാരന് തന്നെയാണ്. വലിയ പ്രതിസന്ധികള്‍ നേരിട്ടാണ് മുന്നോട്ടു വന്നത്. തനിക്ക് പോരാട്ടം പുതിയ കാര്യമല്ലെന്നും ബിജെപി വലിയ പാര്‍ട്ടിയാണെന്നും താന്‍ പ്രചാരണത്തിന് പോയില്ലെങ്കിലും പാലക്കാട് ബിജെപിക്ക് ഒന്നും സംഭവിക്കില്ലെന്നും സന്ദീപ് പറഞ്ഞു.
തന്നെപ്പോലെ ഒരുപാട് സന്ദീപ് വാര്യര്മാര് പാലക്കാട്ടുണ്ട്. താന്‍ വെറുമൊരു മണല്‍ത്തരി മാത്രമാണെന്നും താന്‍ പോയില്ല എന്നുവെച്ച് പാര്‍ട്ടിയുടെ വിജയസാധ്യതയ്ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഫോണില്‍ വിളിച്ച് പ്രചാരണത്തില്‍ സജീവമാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ വിഷമങ്ങള്‍ അറിയിച്ചപ്പോള്‍, അദ്ദേഹം അതു കണക്കിലെടുക്കാന്‍ കൂട്ടാക്കിയില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
Discussion about this post