കല്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു മൃതദേഹഭാഗം കൂടി കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്ത് നിന്ന് മരത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹഭാഗം കണ്ടുകിട്ടിയിട്ടുള്ളത്. വീണ്ടും തെരച്ചില്‍ നടത്തണമെന്ന ആവശ്യം ദുരിത ബാധിതര്‍ ഉന്നയിക്കുന്നതിനിടെയാണ് സംഭവം.
തെരച്ചില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട സ്ഥലത്ത് നിന്ന് തന്നെയാണ് മൃതദേഹഭാഗം കിട്ടിയിട്ടുള്ളത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് 3 മാസം പൂര്‍ത്തിയായിരിക്കുകയാണ്. ഫയര്‍ഫോഴ്സ് സംഘമാണ് മൃതദേഹം കണ്ടെടുത്തത്. വീണ്ടും തെരച്ചില്‍ ആവശ്യപ്പെട്ട് ദുരിതബാധിതര്‍ ധര്‍ണയടക്കം നടത്തിയിരുന്നു.
Discussion about this post