കാസര്‍കോട്: കേരളത്തെ ഒന്നടങ്കം നടുക്കിയ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ചോയ്യംകോട് കിനാനൂര്‍ സ്വദേശി സന്ദീപ് ആണ് മരിച്ചത്.
മുപ്പത്തിയെട്ട് വയസ്സായിരുന്നു. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ വൈകിട്ടോടെയാണ് മരണം. ഗുരുതരമായി പരിക്കേറ്റ സന്ദീപ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച രാത്രി 12.30നായിരുന്നു അപകടം. കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്.
Discussion about this post