തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസിലെ മുഴുവന്‍ സത്യങ്ങളും പൊലീസിനോട് പറയാന്‍ താന്‍ തയ്യാറാണെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ബിജെപിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് തിരൂര്‍ സതീഷ്.
ബിജെപി പണം കൈകാര്യ ചെയ്തതിന്റെ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും സാമ്പത്തിക ക്രമേക്കേടില്‍ നടപടി എടുത്തെന്ന വാദം തെറ്റാണെന്നും കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുന്‍ ജില്ലാ ട്രഷററാണെന്നും വെളിപ്പെടുത്തി.
തൃശ്ശൂര്‍ ബിജെപി ഓഫീസില്‍ ചാക്കില്‍ കെട്ടി കൊണ്ടുവന്ന കോടികള്‍ക്കാണ് താന്‍ കാവല്‍ നിന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫീസില്‍ പണമൊഴുകുകയായിരുന്നുവെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.
Discussion about this post