തൃശൂര്‍: ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരന് മരിച്ചുവെന്ന് ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. തൃശ്ശൂരിലാണ് സംഭവം. ഒല്ലൂരിലെ വിന്‍സെന്റ് ഡി പോള്‍ ആശുപത്രിക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്.
പനിയെ തുടര്‍ന്നാണ് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ വൈകുന്നേരം 4.30 മുതല്‍ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നല്‍കിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
കൂടാതെ പീഡിയാട്രിഷ്യന്‍ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. കുട്ടിയുടെ നില വഷളായത്തിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.
എന്നാല്‍ ബന്ധുക്കളുടെ ആരോപണത്തിനെതിരെ പ്രതികരിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. പിഡിയാട്രീഷ്യന്റെ നിര്‍ദ്ദേശപ്രകാരമാണ് ചികിത്സ നല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്.
ഇന്ജെക്ഷന് വഴി മരുന്ന് നല്കാന് കഴിയാത്ത അവസ്ഥ ആയതിനാല്‍ മരുന്ന് നല്കാന് കഴിഞ്ഞില്ലെന്നുമാണ് ആശുപത്രിയുടെ പക്ഷം. സംഭവത്തില്‍ ആശുപത്രിക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി
Discussion about this post